03:41pm 27 October 2026
NEWS
ഖത്തർ അമീർ മോസ്കോയിലെത്തി: വാതക കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കും
27/10/2026  12:39 PM IST
nila
ഖത്തർ അമീർ മോസ്കോയിലെത്തി: വാതക കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കും

 


​മോസ്കോ/ദോഹ: വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.ഇ.സി.എഫിന്റെ (GECF) എട്ടാമത് തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിച്ചേർന്നു.
​വിനുകോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അമീറിനെ റഷ്യൻ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഡെനിസ് മന്തുറോവ്, റഷ്യയിലെ ഖത്തർ അംബാസഡർ ഷെയ്ഖ് അഹമ്മദ് ബിൻ നാസർ ബിൻ ജാസിം അൽതാനി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
​പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും ഉന്നതതല ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ട്. ലോക ഊർജ്ജ മേഖലയിലെ സഹകരണവും വാതക വിപണിയിലെ പുതിയ മാറ്റങ്ങളും ഉച്ചകോടി ചർച്ച ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img